2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പൊന്നോണ സ്‌മരണകൾ ...അബ്ദുള്ളക്കുട്ടി , ചേറ്റുവ ... " ഇന്ന്‌ ഓണമാണുണ്ണികളെ പൊന്നോണം " പ്രവാസ ഭൂവിൽ ഒരമ്മ തൻ കുഞ്ഞു കിടാങ്ങളോട് ചൊല്ലി നാല് ചുമർകൾക്കുള്ളിലെ കേളീ - രസത്തിനിടയിൽ പൈതങ്ങൾ ആശ്ചര്യപൂർവ്വം അമ്മയെ നോക്കി... പണ്ട് തെച്ചിയും മന്ദാരവും തുമ്പയും തുളസിയും പിന്നെ പിച്ച കവും കൊണ്ട് പൂക്കളം തീർക്കും പൊന്നോണ സ്മരണകൾ കുട്ടികളു മ്മറത്ത് ഉത്സാഹത്തോടെ തുമ്പിയെ പിടിച്ചു കല്ലെടുപ്പിക്കും , പട്ടംപറത്തി തൊടിയിൽ പാറിനടക്കും നയന മനോഹര ദൃശ്യങ്ങളും ... ഉച്ചയ്ക്ക് കറികൾ അനവധി കൂട്ടി മൃഷ്ടനാ ഭോജനം പിന്നെ ജല ഘോഷ - യാത്രയും ,കൈകൊട്ടി കളികളും പുലിക്കളികളുമേറെ ... നന്മയുടെ ആ നാളുകൾ പൊലിഞ്ഞുപോയീ ഇന്ന് സുഗന്ധമുള്ള പൂക്കൾ വിരിയുന്നില്ല ! ബോ മ്പിൻ ഗർജ്ജനത്തിൽ തുമ്പികളും കരിഞ്ഞു തലച്ചോറും കുടൽമാലയാലും കളം തീർക്കാൻ സൈബർമാൻ പഠിച്ചിരിക്കുന്നു ... ഐതിഹ്യ ഗുണപാഠ കഥകൾ മിഥ്യ അറുകൊല രാഷ്ട്രീയ രതി - പീഡകേളികൾ പൈതങ്ങൾക്കേറെ പ്രിയങ്കരം സ്നേഹം പഠിപ്പിച്ച മതങ്ങളെ ഹൃദയത്തിൽനിന്നെടുത്ത് ആയുധത്തിൽ പ്രതിഷ്ഠിച്ച മാനുജൻ ബാപ്പുജി നേടിത്തന്ന സ്വാതന്ത്ര്യം ദു സ്വാതന്ത്ര്യമായി ചൂഷണം ചെയ്യുന്ന കൂട്ടരേ ... ഗു ജേ റിയാൻ രക്തത്തിൽ മുങ്ങിയ ത്രിവർണ പതാകയും മേന്തി ഒരുബാലിക അമ്മയെ തിരയുന്നു ... നിഷ്കളങ്കമാമൊരു സ്നേഹ പുഷ്പം തിരയുന്നു ... *::::::::*

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

പിൻവിളി . അബ്ദുള്ളക്കുട്ടി , ചേറ്റുവ . പണ്ട്‌ ... കുതിർന്ന അരിയും,ഗോതമ്പും , മല്ലിയും, മുളകും വെയിൽ - കായാൻ കിടക്കുമ്പോഴും ; മുറ്റത്തെ തേന്മാവും ചെങ്കദളിയും പാകമാകുമ്പോഴും ആട്ടിയോടിച്ചവർ ഇപ്പോൾ ... കൈകൊട്ടി വിളിക്കുന്നു...

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഗ്യാരണ്ടി . അബ്ദുള്ളക്കുട്ടി , ചേറ്റുവ . ജിവിത ചക്രം തിരിയുമ്പോളെന്നും ഗ്യാരണ്ടി തേടി നടന്നു അയാൾ ഗ്യാരണ്ടി തേടി യലഞ്ഞു , രാവും പകലും മുറിയാതെ ഇന്നും തൻ ഗ്യാരണ്ടിയെ പ്രണയിച്ചുപോയി പണവും പ്രതാപവും ഏറിവന്നു ഗൃഹാന്തരങ്ങളിൽ മൊട്ടു സൂചി മുതലിങ്ങോട്ട് ഉപകരണങ്ങൾ കുമിഞ്ഞുകൂടി എല്ലാം ഗ്യാരണ്ടിയുള്ളവതന്നെ സാധുജനതയെ കാണുമ്പോൾ അവന്റെ കണ്ണിനു അന്ധത യായിരുന്നു ഒട്ടിയ വയറിന്റെ രോദനമെല്ലാം അവൻറെ കർണ ത്തിനന്യവുമായിരുന്നു അന്നൊരുനാളിൽ ഗ്യാരണ്ടി തീർന്നു.... ശ്മാശാന ഭൂമിയിലെടുക്കുവാൻ ചിലകരങ്ങൾ തുനിയവെ മൂകാ ന്തരീക്ഷം ഭേദിച്ചു ഉച്ചത്തിൽ " അരുത് തൊടരുത് ഗ്യാരണ്ടിയില്ലാത്തവർ ആരും" പിന്നെ കണ്ടത് ഗ്യാരണ്ടിയുള്ള വീട്ടുപകരണങ്ങളുടെ പടിയിറക്കം ഒരു ഇലക്ട്രോണിക് വിലാപയാത്ര . ///^^^^//////^^^^^//////^^^///

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ആഴ്ച -- അബ്ദുള്ളക്കുട്ടി ചേറ്റുവ -- "ഇന്നെന്താഴ്ചയാ ?" "വെള്ളിയാഴ്ച " "അപ്പോളിന്നലെയോ ?" "വ്യാഴമെന്നു തോന്നുന്നു .." ജീവന്റെ കറക്കത്തിൽ ചിലർക്കങ്ങിനെയാണ് ! പണ്ടൊക്കെ ആഴ്ചയിൽ ഒരുവെള്ളിയാഴ്ചമാത്രം .. ഇപ്പോഴത് കൂടിയിട്ടുണ്ടോ എന്റെ മാത്രമൊരു സംശയം ? നിങ്ങൾക്കുണ്ടോ അങ്ങിനെ ? വിരാമ മില്ലാതെ ചുറ്റും സമയ സൂചികപോലെ ബിരിയാണി തിന്നു ന്നതിനാലിന്ന് വെള്ളി ജുമുഅക്ക് പോയതിനാലിന്ന് വെള്ളി ചിലർക്കങ്ങിനെ മടിപിടിച്ച് ചെറു ലഹരിയിൽ ആവോളം ഉറങ്ങി തീർക്കുന്നതിനാലിന്ന് വെള്ളിയാഴ്ച... കാലചക്ര പ്രവാഹത്തിൽ എത്രമായ്ക്കാൻ ശ്രമിച്ചാലും തെളിഞ്ഞു വരും വെള്ളിവരകൾ പറയാതെ പലതും നമ്മോടു പറയുന്നു ചില ഓർമ്മ പ്പെടുത്തലുകൾ. ***
സുഖ പ്രസവം . --അബ്ദുള്ളക്കുട്ടി ചേറ്റുവ -- ചെറുപ്പത്തിൽ പുലർക്കാലേ ഓത്തുപള്ളി യാത്രയിലായ് ബസ്‌റ്റോപ്പിൻ ഉള്ളിലായി കീറത്തുണികൊണ്ടു മറച്ചൊരു കുടിലുകണ്ടു കൂടെ -കാക്ക കൂട്ടിലെ കലമ്പൽ പോൽ കൂട്ട കരച്ചിൽ കേട്ടു -അതിൽ വേറിട്ട് ഉയർന്നല്ലോ അമ്മകിളിനാദം പെട്ടെന്ന്....എല്ലാം ശാന്തമായി ... ഭൂമിയുടെ പുതു അവകാശിയുടെ അവകാശ പ്രഖ്യാപനം മാത്രമായ്.. "പ്രസവം കഴിഞ്ഞു, സുഖപ്രസവം.".!! വഴിവക്കിലാരോ മൊഴിഞ്ഞു ആശുപത്രിയിൽ പോയതില്ല ഡോക്ടറും നേഴ്‌സുമതില്ല പ്രിയതമൻ വരാന്തയിൽ ഉലാത്തിയില്ല വെറും ഒരു കുപ്പി മദ്യ ചഷകത്തിൽ പ്രസവരക്ഷാമൃതം തൂകി സുഖപ്രസവം പിറ്റേന്ന് ... അവിടം ശൂന്യം, ഇരുളിൻ മറവിലെ പകൽമാന്യരുടെ ഇളക്കങ്ങൾക്കു കാത്തുനിൽക്കാതെ ആനാടോടിക്കൂട്ടം ജിവിത ചുമടും പേറി യാത്രയായ് ... അവസാന യാത്രയോളമുള്ള യാത്ര. ####

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

പറയുവാനാവില്ല... (കവിത ) *അബ്ദുള്ളകുട്ടി ചേറ്റുവ * പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ഏകമാം ജിവിത യാത്രയിൽ നിന്ന ന്ന് അന്നത്തിനായുള്ള കുടിയേറ്റമാരംഭം പ്രാർത്ഥനകൊണ്ട് ചുംബനം നൽകി യാത്രചൊല്ലി പടിയിറങ്ങിയതും തിരികെ വരാൻ കാത്ത് നിൽക്കാതെ ആ സ്നേഹചുംബനം ഓർമ യായ് മാഞ്ഞതും ഓർക്കവേ ഇപ്പോഴും മനം പിടയ്ക്കും നിണമാർന്ന ചിത്രങ്ങൾ സജാലങ്ങളാവും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ഏറെ പുകൾകേട്ട ഭാരത സംസ്കൃതി അഭിമാന പൂരിത മായജനതയും മാറിയകാലത്തിൻ ക്രൂരവിനോദത്തിൽ അപമാപൂരിത മാകുന്ന ചെയ്തികൾ ആത്മാർത്ഥ സ്‌നേഹവും ദയയും കാരുണ്യവും വറ്റിവരണ്ട അരുവികൾ പോലെയായ് അർത്ഥത്തിനായി ഏതൊരതിർത്തിയും വെട്ടിമാറ്റീടും പൊക്കിൾക്കൊടിബന്ധവും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ആശ യത്തി ൻ പേരിൽ പോർവിളിച്ചീടും ആമാശയത്തിനായ് കൊലവിളിയും വൻ മതിൽകെട്ടിലെ മണിമാളികയിൽ ശീതീകരിച്ച മുറിയിൽ കുരയ്ക്കും വാനരർ തെരുവിൽ ഒടുങ്ങും ജീവിതങ്ങൾക്ക് മുമ്പിൽ അന്ധരായി തീരുന്നു പിന്നെയും പിന്നെയും മൃത ശരീര ത്തോടും അനാദരവിനാൽ നാണം കെടുത്തുന്നു പിറന്ന മണ്ണിനെ യും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ മസ്തകം മരവിച്ച പുതുതലമുറയും മദ്യലഹരിയിൽ ആടിത്തിമിർക്കവെ പൈതങ്ങളാം പിഞ്ചു ബാല്യങ്ങൾപോലും പൊള്ളിക്കരിഞ്ഞീടും കാമാഗ്നിയിൽ ബന്ധങ്ങൾപോലും നാട്യങ്ങളായി പവിത്ര ബന്ധങ്ങൾ സ്വപ്നങ്ങളായി രാപകലുകൾ വിവസ്ത്രരായ് രമിച്ചീടും കലികാല വൈഭവം ...!! പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ...

2011, മാർച്ച് 17, വ്യാഴാഴ്‌ച

ചേറ്റുവ മുസ്ലിം റിലീഫ് കമ്മിറ്റി ദുബായ് ചാപ്റ്റര്‍ {സി.എം.ആര്‍.സി} പുതിയ ഭാരവാഹികളെ തെരെഞെടുത്തു

മുഖ്യ രക്ഷാധികാരി:പി.എ.കുഞിമുഹമ്മദ് ഹാജി
പ്രസിഡന്റ് :വി.ബി.മജീദ്
സെക്രട്ടറി : ഖാദര്‍ .ആര്‍.വി.സി
ട്രഷറര്‍ : ഷാഹുല്‍ഹമീദ്.എന്‍.എം